പാനൂരിൽ നാളെ മുഖ്യമന്ത്രി നിർവഹിക്കേണ്ടിയിരുന്ന അഗ്നി രക്ഷാ നിലയം ഉദ്ഘാടനം മാറ്റി ; ഉദ്ഘാടനം മാർച്ച് 5ന് വൈകീട്ട് 3ന് നിർവഹിക്കും

പാനൂരിൽ നാളെ മുഖ്യമന്ത്രി നിർവഹിക്കേണ്ടിയിരുന്ന അഗ്നി രക്ഷാ നിലയം ഉദ്ഘാടനം മാറ്റി ; ഉദ്ഘാടനം മാർച്ച് 5ന് വൈകീട്ട് 3ന് നിർവഹിക്കും
Feb 25, 2026 04:04 PM | By Rajina Sandeep

പാനൂർ അഗ്നിരക്ഷാനിലയത്തിനു വേണ്ടി പൊലീസ് ക്വാർട്ടേഴ്സിനു സമീപം നിർമിച്ച കെട്ടിട ഉദ്ഘാടനം മാറ്റി. നാളെ നടക്കേണ്ടിയിരുന്ന ഉദ്ഘാടനം മുഖ്യമന്ത്രിയുടെ അസൗകര്യാർത്ഥം മാർച്ച് 5 ന് വൈകീട്ട് 3 മണിയിലേക്കാണ് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം പി, പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിൽ എന്നിവർ മുഖ്യാതിഥികളാകും.

സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ച 4.25 കോടി ചെലവഴിച്ചാണ് കെട്ടിടം പണിത ത്. പിഡബ്ല്യുഡിയുടെ മേൽനോട്ടത്തിലാണ് നിർമാണം നടന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അനുവദിച്ച അഗ്നിരക്ഷാനി ലയം തുടക്കത്തിൽ പൊതു മരാമത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലാണു (ഐബി) പ്രവർത്തിച്ചത്.

പിന്നീട് പൊലീസ് സ്‌റ്റേഷനു സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റി. ഓഫിസ്, വിശ്രമ മുറികൾ എന്നിവക്ക് പുറമെ അടുക്കള, മെസ് സംവിധാനങ്ങൾ, ഗാരേജ് എന്നീ സൗകര്യങ്ങൾ ഉണ്ട്. വലിയ കിണറും 50,000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കും ഉണ്ട്. മഴവെള്ള സംഭരണിയും ഒരുക്കി.

ടൗണിൽ തന്നെ അഗ്നിരക്ഷാ നിലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായി കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. പൊലീസ് ക്വാട്ടേഴ്‌സിന്റെ പ്രവേശന സ്‌ഥലത്താണ് പുതിയ കെട്ടിടം. എളുപ്പത്തിൽ പുത്തൂർ പിഡബ്ല്യുഡി റോഡിലേക്ക് പ്രവേശിക്കാൻ കഴിയും. എന്നാൽ കൂത്തുപറമ്പ് റോഡിലേക്കു പ്രവേശിക്കാൻ പുത്തൂർ റോഡുവഴി ടൗൺ ജംക്ഷൻ (നാൽക്കവല) കടന്നു പോകേണ്ടിവരും.

സ്‌റ്റേഷനു സമീപത്തു കൂടി

കൂത്ത് പറമ്പ് റോഡിലേക്ക് കടന്നുപോകുക പ്രയാസമാണ്. വീതി കുറഞ്ഞ ഈ ബൈപാസ് റോഡ് വീതി കൂട്ടാനുള്ള നടപടി ഉണ്ടാക ണമെന്ന ആവശ്യം ശക്തമാണ്. വള്ളങ്ങാട്, മൊകേരി, പാട്യം ഭാഗങ്ങളിലും, ടൗണിലെ മറ്റു ഭാഗങ്ങളിലും അത്യാവശ്യ സാഹചര്യങ്ങളിൽ പെട്ടെന്ന് എത്താൻ ഇതു സഹായകമാകും. റോഡ് വീതി കൂട്ടിയാൽ കിഴക്കൻ ഭാഗത്തു നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾക്കു സുഗമമായി കടന്നുപോകാൻ കഴിയും. ടൗൺ ജംക്ഷനിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.

The inauguration of the fire station in Panur, which was supposed to be inaugurated by the Chief Minister tomorrow, has been postponed; the inauguration will be held on March 5 at 3 pm

Next TV

Related Stories
ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി  ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി  മര്‍ദിച്ചു ;  യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Feb 26, 2026 09:36 AM

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍...

Read More >>
തലശേരി  കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ  വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

Feb 26, 2026 07:52 AM

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ...

Read More >>
ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ  പ്രതിഷേധ പ്രകടനം

Feb 25, 2026 10:20 PM

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ പ്രതിഷേധ പ്രകടനം

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം...

Read More >>
ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി

Feb 25, 2026 10:03 PM

ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി

ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍...

Read More >>
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്

Feb 25, 2026 09:50 PM

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന്...

Read More >>
Top Stories

News Roundup